view

Articles

raghu

Raghu Warrier

എനിക്കായ് പൂത്ത മരത്തണലില്‍

ദൂരത്തു നിന്നെന്നെ നോക്കി പ്രണയിച്ച
പാരിജാതച്ചെടിയൊന്നു പുത്തൂ
ആദ്യത്തെ പുഷ്പമെനിക്കായ്‌ വിരിയിച്ചോ-
രാച്ചെടിതണലിലാനെന്നുറക്കം

അന്നെന്റെകാറ്റേല്‍ക്കുവാന്‍ നോക്കിനിന്നൂ
അവള്‍ എന്റെമാറൊട്ടുവാന്‍ കാത്തുനിന്നൂ
കണ്‍കളില്‍ എന്മുഖം കാത്തുവച്ചൂ പിന്നെ-
യെന്റെ മോഹങ്ങളേ ഓര്‍ത്തുവച്ചൂ

എന്‍നേരെ നീട്ടുവാനായൊരു പുഷ്പത്തെ
വിരിയിച്ചെടുക്കുവാന്‍ പ്രാര്‍ഥിച്ചവള്‍
ഇരുജീവനൊരുജീവനായ്‌മാറും എന്നവള്‍
വെറുതെയാണെങ്കിലും പാടി നോക്കി

കാലങ്ങളൊരുപാടു പാഞ്ഞുപോയി കൂടെ-
യായിരം ചോദ്യങ്ങള്‍ വന്നുപോയീ
എങ്കിലും ദൂരത്തു മന്ത്രിച്ചവള്‍ ഇതി-
ന്നാദ്യത്തെ പുഷ്പം നിനക്കു മാത്രം

കാട്ടുപൂവിന്‍ ഗന്ധമേറെ പ്രിയപ്പെട്ട
ഞാനിപ്പഴംകഥ ഓര്‍ത്തതില്ലാ
എന്മതിയിലേറെയും ക്രൂരതമാത്ര-
മെന്നവളും ഒരു തെല്ലറിഞ്ഞതില്ലാ

വാടിയ പൂക്കളും ചൂടിയ പൂക്കളും
മുള്ളുള്ള വേറെയും നോക്കി നിന്നൂ-
ഞാനായിരം പൂന്തോപ്പു തലകുനിക്കും
എന്റെ പാരിജാതത്തെ അറിഞ്ഞതില്ലാ

എന്നെ പ്രതീക്ഷിച്ചു പ്രാര്‍ത്ഥിച്ചു നിന്നൊരാ-
സ്നേഹ തപസ്വിനി പൂത്തോടുവില്‍
ആപ്പൂവുകാത്തുഞാന്‍ നില്‍ക്കുമെന്നും നിന-
ച്ചെന്റെ ചാരത്തോടി വന്നുനിന്നൂ

അവള്‍ ആനന്ദഗന്ധമായ് എന്മാറുചേര്‍ന്നു-
കൊണ്ടാ-പ്പൂവെന്‍ കയ്യുചെര്ത്തുവച്ചൂ
മോഹ തപസ്സിന്നോരോടുവിലായ്‌ കിട്ടിയ
ദിവ്യ വരത്തെ എനിക്കു വേണ്ടി…

അന്നു ഞാനാപ്പൂ വലിച്ചെറിഞ്ഞു കൂടെ
കുതികാലുകൊണ്ടും ചതച്ചരചൂ
എന്‍ സമ്മതത്തോടെ അല്ലിതൊന്നും എ-
ന്നെന്തിനോ ചൊല്ലിപ്പിരിഞ്ഞു പോയീ.

ഇല്ലില്ല ദേവതേ നിന്‍ പുഷ്പമണിയുവാന്‍
തെല്ലില്ല യോഗ്യന്‍ ഈ നിഷാദന്‍
എങ്കിലും ഇന്നെന്റെ തനുവിന്നലിയുവാന്‍
നിന്‍ തണലാന്യേ മറ്റൊന്നുമില്ലാ

ദൂരത്തു നിന്നെന്നെ നോക്കി പ്രണയിച്ച
പാരിജാതച്ചെടി പൂത്തു വീണ്ടും
എന്മാറിലണിയുവാനല്ലെങ്കിലും എന്‍
മാറിലെ നീരതില്‍ കാത്തു നില്‍ക്കും..

ആത്മാഹുതിയുടെ അവസാന നിമിഷം

മരണമെന്‍ മുന്നിലിരമ്പുന്നു കടലുപോല്‍
മാടിവിളിക്കുന്നു തിരമാലകള്‍
പോകാമെനിക്കിനി തനിയെയീ ലോകത്തി-
നോടുവിടവാങ്ങി യാത്രയാകാം

ജീവിതമാം പകല്ചൂടു കഴിഞ്ഞിതാ
മരണമാം രാത്രി വന്നെത്തിയല്ലോ
ഈ രാത്രി തന്നുടെ മാരിലനഞ്ഞിനി
ഉണരാതുരങ്ങുവാന്‍ ഇനിയെന്റെ യോഗം

മരണമൊരു രാത്രിയായ് കുളിരുള്ള രക്ഷയായ്
ഉണരെണ്ടതില്ലാത്ത നിദ്രയായ് തോന്നുന്നയീ-
നിമിഷ സാഗരച്ചുഴികളില്പ്പെട്ടു ഞാന്‍
കൈകാലടിച്ചും തുഴഞ്ഞു നോക്കുന്നു

ഈ ഭൂമി തന്നില്‍ വസിക്കുവനില്ലെനി-
ക്കവകാശമില്ലെന്നു തോന്നിയൊരു വേളയില്‍
കണ്ടുഞാനെന്നെയും കാത്തുനില്‍ക്കുന്നോരാ
രക്ഷയായ് തോന്നുന്ന മരനാന്ധകാരത്തെ
വൈകിച്ചതില്ല ഞാന്‍ ഓടിയടുത്തതും വാരിപ്പു-
നര്ന്നതൊരു രക്ഷയായ് തോന്നിയതുമൊരു-
നിമിഷ ദുര്‍ബല മാനസക്കോട്ടതന്‍
പുറമതിലിനെറ്റൊരാ കൂരമ്പുകാരണം

ഇനി ഞാന്‍ കാണില്ലെന്‍ പെറ്റമ്മയെ
ഇനി ഞാന്‍ നല്‍കില്ല ചുടുമുത്തമച്ച്ചനും
ഇനി ലഭിക്കില്ലെന്റെ സോദരാ സോദരീ
ദിനവും ഞാന്‍ നല്‍കുന്ന മിട്ടായി മധുരം

അരുതരുതെ ആര്‍ക്കുമിനി തോന്നരുതെയീവിധം
ജീവിതം സ്വയമായ് ഊതിക്കെടുത്തുവാന്‍
ആകില്ലയിനിയെനിക്കീ മരണ ഗര്‍ത്തം
ചാടിക്കടന്നെന്റെ ജീവിതം കാണാന്‍

സമയമായ് സമയമായ് ലോകമേ യാത്ര….
സമയമായ് സമയമായ് ലോകമേ …

click Ad
Kodikoora pamapady desam
Download Close brochure-download-pampady-2019